അനുബന്ധ വാര്‍ത്തകള്‍
- ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്
- പനയംപാടം അപകടം: റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി
- ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ
- ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി, നവദമ്പതിമാരുൾപ്പടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3:30ന്
- കോണ്‍ഗ്രസില്‍ സതീശന്റെ ആധിപത്യത്തിനെതിരെ പടയൊരുക്കം; കരുക്കള്‍ നീക്കുന്നത് ചെന്നിത്തല, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം !
ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു
ആലപ്പുഴ: ചേർത്തലയിൽ വാഹന അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പട്ടണക്കാട് സ്വദേശി ആർആർ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരായിരുന്നു.
ദേശീയ പാതയിൽ ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിന് മുന്നിലാണ് അപകടം നടന്നത്. കാർ എതിരെ വന്ന ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരു വാഹനങ്ങളും തൊട്ടടുത്തുണ്ടായിരുന്ന ട്രെയ്ലർ ലോറിയിൽ ഇടിക്കുകയായിരുന്നു.
ദേശീയ പാത നിർമാണ കമ്പനിയുടേതാണ് ട്രെയ്ലർ ലോറി. സംഭവസ്ഥലത്തു തന്നെ ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.