അനുബന്ധ വാര്‍ത്തകള്‍
- ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി, നവദമ്പതിമാരുൾപ്പടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3:30ന്
- കോണ്‍ഗ്രസില്‍ സതീശന്റെ ആധിപത്യത്തിനെതിരെ പടയൊരുക്കം; കരുക്കള്‍ നീക്കുന്നത് ചെന്നിത്തല, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം !
- മാനസിക പീഡനത്തില്‍ മനംനൊന്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു
- അംഗണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെന്നു പരാതി
- ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ
കണ്ണൂർ : ബാങ്കിൽ ഇടപാടുകാർ പണയം വച്ചിരുന്ന സ്വർണ്ണത്തിനു പകരം മുക്കുപണ്ടം വച്ചു തട്ടിപ്പു നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കേരളാ ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വ ശാഖ അസിസ്റ്റൻ്റ് മാനേജർ കണ്ണാടിപ്പറമ്പ് സ്വദേശി വി.സുമേഷ് (38) ആണ് അറസ്റ്റിലായത്.
ബാങ്കിലെ ലോക്കറിൽ നിന്ന് ഇയാൾ 34 ലക്ഷം രൂപാ വിലവരുന്ന സ്വർണ്ണമാണ് തട്ടിയെടുത്തത്.
ബാങ്ക് സീനിയർ മാനേജർ വത്സല കണ്ണൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇൻസ്പെകടർ ശ്രീജിത്ത് കൊടിയേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.