മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

ബസില്‍ നിന്നും കാണാതായെന്ന് ആദ്യം മൊഴി നല്‍കിയ സന്ധ്യ കുട്ടിയെ ഉപേക്ഷിച്ചതായി പിന്നീട് സമ്മതിച്ചു

Child killed, Mother Killed Child, Mother killed Three year old, മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു
രേണുക വേണു| Last Modified ചൊവ്വ, 20 മെയ് 2025 (07:33 IST)
Three Year old girl killed by Mother

തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ബസില്‍ നിന്നും കാണാതായെന്ന് ആദ്യം മൊഴി നല്‍കിയ സന്ധ്യ കുട്ടിയെ ഉപേക്ഷിച്ചതായി പിന്നീട് സമ്മതിച്ചു. മൂഴിക്കുളം ഭാഗത്തെ പാലത്തിനു സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് സന്ധ്യ മൊഴി നല്‍കിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ഏതാണ്ട് എട്ട് മണിക്കൂറത്തെ തെരച്ചിലിനു ശേഷമാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിനു പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും ആണ് ബന്ധുക്കള്‍ പറയുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ പോയതാണ് സന്ധ്യ. മകളെയും കൊണ്ട് വീട്ടില്‍ പോകാതെ സന്ധ്യ മൂഴിക്കുളം ഭാഗത്തേയ്ക്കു പോകുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :