വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

Lionel Messi
Lionel Messi
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 മെയ് 2025 (18:21 IST)
കേരളത്തില്‍ കളിക്കാനായി ലയണല്‍ മെസ്സി എത്തുമെന്ന് ആവര്‍ത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിക്കും ടീമിനും കളിക്കാനുള്ള സൗകര്യങ്ങള്‍ കേരളത്തിലുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും അബ്ദുറഹിമാന്‍ വ്യക്തമാക്കി.മെസ്സിയെ പോലൊരു ഇതിഹാസതാരം എത്തുന്നത് നമുക്ക് അഭിമാനമാണ്. മെസ്സി വരുമ്പോള്‍ അദ്ദേഹത്തിന് കളിക്കാന്‍ സ്റ്റേഡിയമടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. തിരുവനന്തപുരത്ത് തന്നെ അതിന് സൗകരൂമുണ്ട്. മന്ത്രി പറഞ്ഞു.

80,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം തിരുവനന്തപുരത്തെ സ്റ്റേഡിയത്തിനുണ്ട്. അത് ക്രിക്കറ്റ് സ്റ്റേഡിയമാണ് എന്നതൊരു പരിമിതിയല്ല. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ 2 രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നിട്ടുണ്ട്. പറഞ്ഞ സമയത്ത് തന്നെ മെസ്സി എത്തും. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസത്തില്‍. മന്ത്രി പറഞ്ഞു.

അതേസമയം കാര്യവട്ടം സ്റ്റേഡിയം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷനുള്ളത്. സ്റ്റേഡിയത്തിലെ പിച്ചും ഗ്രൗണ്ടും ഫുട്‌ബോളിനായി മാറ്റം വരുത്തിയാല്‍ അത് വലിയ നഷ്ടമാകും കെസിഎയ്ക്കുണ്ടാക്കുകയെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :