കൊല്ലത്ത് മൂന്നരമാസം പ്രായമായ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് മാതാവ് ബക്കറ്റ് വെള്ളത്തില്‍ മുക്കികൊന്നു

ശ്രീനു എസ്| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (09:08 IST)
കൊല്ലത്ത് മൂന്നരമാസം പ്രായമായ കുഞ്ഞ കരഞ്ഞതിനെ തുടര്‍ന്ന് മാതാവ് ബക്കറ്റ് വെള്ളത്തില്‍ മുക്കികൊന്നു. സംഭവത്തില്‍ കാഞ്ഞിരംകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യയാണ് ദിവ്യ. മൂന്നരമാസം മാത്രം പ്രായമുള്ള ഇരുവരുടെയും മകള്‍ അനൂപയാണ് കൊല്ലപ്പെട്ടത്.

പ്രസവത്തെ തുടര്‍ന്ന് ദിവ്യ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസം ദിവ്യ കൈമുറിച്ചിരുന്നു. തുടര്‍ന്ന് ദിവ്യ മാനസിക ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിന് ഒരു സ്ത്രീയെ വിട്ടിരുന്നെങ്കിലും അസുഖം ഭേദമായെന്ന് പറഞ്ഞ് ദിവ്യ അവരെ ഒഴിവാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :