കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് മുഖ്യമന്ത്രി അനുമതി നല്‍കി

ശ്രീനു എസ്| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (07:53 IST)
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബി ഐക്ക് മുഖ്യമന്ത്രി അനുമതി നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇതില്‍ കേസെടുക്കാന്‍ സിബി ഐ സര്‍ക്കാരിനോട് അനുമതി തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ജനുവരി 12നാണ് സിബി ഐയും ഡിആര്‍ ഐയും കരിപ്പൂരില്‍ മിന്നല്‍ പരിശോധന നടത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടികൂടുകയും ചെയ്തത്. ഈ കേസില്‍ സിബി ഐ ആഭ്യന്തര സെക്രട്ടറിയെ നേരില്‍ കണ്ട് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല. കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് കള്ളക്കടത്തില്‍ പങ്കുള്ളതായി സിബി ഐ അന്വേഷണത്തില്‍ തെളിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :