അനുബന്ധ വാര്ത്തകള്
- ഷൂട്ടിങ്ങിനിടെ അപകടം; നടി രജീഷാ വിജയന് പരിക്ക്
- കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ ഇക്കര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !
- തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസ്സുകാരൻ മകനും മരിച്ചു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ
- ചൂടുകാരണം രാത്രിമുഴുവൻ ഫാനിട്ടാണോ ഉറങ്ങുന്നത് ? അപകടം വരുന്ന ഈ വഴികളെ കുറിച്ച് അറിഞ്ഞിരിക്കണം !
- ഒരു രസത്തിന് വേണ്ടി സ്കൂൾ കുട്ടികൾ മോഷ്ടിച്ചത് 24 ഇരുചക്ര വാഹനങ്ങൾ; ബൈക്ക് മോഷ്ടിക്കുന്നത് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ, മോഷണത്തിന്റെ രീതി ഇങ്ങനെ
ബൈക്കിൽ ഇരുന്ന് കുട നിവർത്താൻ ശ്രമിച്ചു; മകനൊപ്പം യാത്ര ചെയ്യവെ അമ്മ ബൈക്കിൽ നിന്ന് വീണുമരിച്ചു
അപകടം നടന്ന ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിൽ യാത്ര ചെയ്യുന്നതിന് ഇടയിൽ പുറകിലിരുന്ന് കുട നിവർത്താൻ ശ്രമിച്ച വീട്ടമ്മ ബൈക്കിൽ നിന്ന് വീണ് മരിച്ചു. മകനൊപ്പം യാത്ര ചെയ്യവെയായിരുന്നു അപകടം. വാളത്തുംഗൽ പുത്തൻ ചന്ത വടക്കേക്കര വെളിയിൽ വീട്ടിൽ പരേതനായ കമറുദ്ദീന്റെ ഭാര്യ ഷെമി ദത്ത(49) ആണ് മരിച്ചത്.
കൊച്ചുമക്കളെ മയ്യനാട് ആശുപത്രിമുക്കിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിക്കുവാൻ കൊണ്ടുപോകുന്നതിനിടയിൽ തിങ്കളാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.ചാറ്റൽമഴ പെയ്ത് തുടങ്ങിയപ്പോൾ ഇവർ ബൈക്കിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമിക്കവെ കുട കാറ്റിൽപ്പെടുകയും ഇവർ ബൈക്കിൽ നിന്നു വീഴുകയുമായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.