സ്ത്രീകളുടെ ചിത്രം നഗ്‌നചിത്രങ്ങളുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന ജ്യോത്സ്യന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 8 മെയ് 2021 (14:16 IST)
കാട്ടാക്കട: ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ചിത്രം നഗ്‌നചിത്രങ്ങളുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന ജ്യോത്സ്യന്‍ അറസ്റ്റില്‍. മഞ്ചവിളാകം തൃപ്പലയൂര്‍ കാലുനീര്‍ക്കോണം വിഷ്ണു ഭവനില്‍ വിഷ്ണു എന്ന 29 കാരണാണ് അറസ്റ്റിലായത്.

മൊട്ടമൂലയിലാണ് ഇയാള്‍ ജ്യോതിഷാലയം നടത്തുന്നത്. ജ്യോതിഷാലയത്തില്‍ ബന്ധപ്പെടുന്ന സ്ത്രീകളുടെ മൊബൈല്‍ ഫോണിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ഡൗണ്‍ ലോഡ് ചെയ്താണ് മറ്റു നഗ്‌ന ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു കൂട്ടിചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ബന്ധുവായ ഒരു സ്ത്രീയുടെ ചിത്രം ശ്രദ്ധയില്‍ പെട്ട ഒരാള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിയിലായത്.

തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്തു. ഐ.ടി ആക്ട് അനുസരിച്ച് അറസ്റ്റിലായ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ കാട്ടാക്കട തെക്കേവീട് ലൈന്‍ ശിവാലയത്തിലാണ് താമസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :