കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം നാളെമുതല്‍ വീടുകളില്‍ എത്തും

ശ്രീനു എസ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (16:58 IST)
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള തപാല്‍ ബാലറ്റ് പേപ്പറുകള്‍ മാര്‍ച്ച് 27 മുതല്‍, മുന്‍കൂട്ടി അറിയിച്ച ശേഷം പോളിംഗ് ഉദ്യോഗസ്ഥര്‍ അവരവരുടെ വീടുകളില്‍ എത്തിക്കും.

മണ്ഡലത്തിലെ അവശ്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് മാര്‍ച്ച് 28 മുതല്‍ 30 വരെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം കുളത്തുമ്മല്‍ ഗവ.എല്‍.പി.എസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മേല്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാവുന്നതാണെന്ന്
വരണാധികാരി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :