1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. more mosque may not open

മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയില്ല: ഉടൻ തുറക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കൂടുതൽ പള്ളികൾ

കൊവിഡ്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പള്ളികൾ തുറക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കൂടുതൽ പള്ളികൾ. മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പള്ളിയും കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദും തുറകേണ്ടതില്ലെന്നാണ് തീരുമാനം.നഗരത്തിലേക്ക് പലയിടങ്ങളിൽ നിന്നും ആളുകളെത്തുന്നതിനാൽ ഇവരെ നിരീക്ഷിക്കാൻ പ്രയാസമാകും എന്നാണ് വിലയിരുത്തൽ.
 
കൊവിഡ് പശ്ചാത്തലത്തിൽ കോഴിക്കോട് മൊയ്‍തീന്‍ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്‍ജിദും തുറക്കില്ല.ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും പാളയം പള്ളി അധികൃതർ വ്യക്തമാക്കി.
അടുത്ത ലേഖനം
ആശങ്ക കനക്കുന്നു: സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു,50 പേർക്ക് രോഗമുക്തി