1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. moral-policing-youth-commits-suicide

''എല്ലാവരും കൂടി കൊന്നുകളഞ്ഞില്ലേ ആ പാവത്തിനെ'' - സാദാചാര ഗുണ്ടകളോട് സോഷ്യൽ മീഡിയ!

സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ്​ മരിച്ചു

പൊലീസ്
കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. അഗളി കാരറ സ്വദേശി അനീഷിനെയാണ് (22) വീടിന് പിറകുവശത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ കാണപ്പെട്ടത്. അനീഷിന്റെ മരണത്തിന് കാരണക്കാരായ സദാചാര ഗുണ്ടക‌ൾക്ക് തകക് ശിക്ഷ നൽകണമെന്നും ആഹ്വാനം ഉണ്ട്.
 
നാറിയ സംസ്കാരത്തിന്റെ മലീമസ വിഷം പേറി നടക്കുന്ന സദാചാര ഗുണ്ടായിസത്തിന്റെ ഇരയാണ് അനീഷ് എന്ന് സോഷ്യൽ മീഡിയ പറയുന്നു. സദാചാര ഗുണ്ടാ ആക്രമണത്തിനിരയായി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അനീഷ് നാട്ടിലേക്ക് തിരിച്ചത്തെിയിരുന്നു. വീട്ടിലത്തെിയശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. . വ്യാഴാഴ്ച ആരും വീട്ടിലില്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്.
അടുത്ത ലേഖനം
നടിയെ ആക്രമിച്ച സംഭവം; പ്രതികൾ സഞ്ചരിച്ച വഴികളിലൂടെയെല്ലാം ഒരിക്കൽ കൂടി പൊലീസിനോടൊപ്പം, നിർണായക തെളിവുക‌ൾ ലഭിച്ചതായി വിവരം