കൊട്ടാരക്കര|
jibin|
Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (16:25 IST)
കൊച്ചി മറൈന്‍ഡ്രൈവില്‍ യുവതീയുവാക്കളെ
ശിവസേന പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ച സംഭവം ശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെ സദാചാര ഗുണ്ടായിസത്തിനെതിരെ ചലച്ചിത്രതാരം ടോവിനോ തോമസ്.
സദാചാര ഗുണ്ടായിസത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട് ബലാൽസംഘത്തെ എതിർക്കിന്നില്ലെന്നും കൊട്ടരക്കരയിൽ മാധ്യമ പ്രവർത്തകരോട് ടോവിനോ പറഞ്ഞു.
പ്രണയം ഉള്ളതുകൊണ്ടാണ് മനുഷ്യൻ നില നിൽക്കുന്നത്. പ്രണയത്തെ ഒഴിവാക്കി ഒരു പൊതുസമൂഹത്തിനും നില നിൽക്കാനാവില്ല. താനൊരു മഹാനായ നടനല്ല. മെക്സിക്കൻ അപാരതയ്‌ക്ക് ലഭിച്ച സ്വീകാര്യത തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിന്നുണ്ടെന്നും ടോവിനോ പറഞ്ഞു.