അനുബന്ധ വാര്‍ത്തകള്‍
- മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്
- അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ
- Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
- അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു
Rain Alert: മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യത
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത.
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം. ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 26 നകം തീവ്ര ന്യൂനമർദ്ദമായും, തുടർന്ന് നാളെ രാവിലെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യത.