Kerala Weather: മഴ കുറഞ്ഞു; യെല്ലോ അലര്‍ട്ട് ആറിടത്ത്

മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ താഴ് വരയിലേക്ക് നീങ്ങി

Kerala Weather, Orange Alert Kerala, Rain in Kerala, Kerala Monsoon, Kerala Weather, Heavy Rain, Cyclone Alert, Kerala Weather News, Kerala Weather Alert, heavy Rainfall in kerala, Updated Kerala Weather Alert, മഴ, കേരളത്തില്‍ മഴ തുടരും, കാലാവസ്ഥ വാര
Kerala Weather
Thiruvananthapuram| രേണുക വേണു| Last Modified വെള്ളി, 8 ഓഗസ്റ്റ് 2025 (09:03 IST)

Kerala Weather: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറഞ്ഞു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത.

തെക്കന്‍ ജില്ലകളില്‍ പൊതുവെ മഴ കുറവായിരിക്കും. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ചെറിയ തോതില്‍ മഴ ലഭിച്ചേക്കാം.

മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ താഴ് വരയിലേക്ക് നീങ്ങി. ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള ഹിമാലയന്‍ മേഖലകളില്‍ മണ്‍സൂണ്‍ ശക്തമാകും. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ ഉച്ചകഴിഞ്ഞും രാത്രിയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരും.

അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതചുഴി / ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാം. ഇതോടെ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :