കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ യുഡിഎഫ് തകര്‍ന്നു; ബിജെപിയാണ് എന്‍ഡിഎയുടെ തലപ്പത്തുള്ളതെന്ന് മാണി ഓര്‍ക്കണം - മുഖ്യമന്ത്രി

ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസും

 pinarayi vijayan , km mani , BJP , kerala congress , congress , NDA , UDF , cpm കെ എം മാണി , പിണറായി വിജയന്‍ , കോണ്‍ഗ്രസ് , സി പി എം , ആര്‍ എസ് എസ് , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (13:56 IST)
കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ യുഡിഎഫ് തകര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎം മാണി യുഡിഎഫ് വിട്ടതു സ്വാഭാവികമായ നടപടിയാണ്. എന്നാല്‍ യുഡിഎഫിന്റെ മൂന്ന് തൂണുകളിലൊന്നാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ആർഎസ്എസിൽ നന്മ കാണാനാണു മാണിയുടെ ശ്രമം. എൻ‍ഡിഎയിലേക്കു പോകാനുള്ള മാണിയുടെ നീക്കം കേരള കോൺഗ്രസിന്റെ സർവനാശത്തിനു വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിനോടും യുഡിഎഫിനോടും കേന്ദ്രത്തില്‍ എന്‍ഡിഎയോടും സമദൂര സമീപനമായിരിക്കും സ്വീകരിക്കുക എന്നാണ് മാണി പറഞ്ഞത്. ബിജെപിയാണ് എന്‍ഡിഎയുടെ തലപ്പത്തുള്ളത്. ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസും. ക്രൈസ്തവരെ ഘര്‍വാപ്പസി നടത്തിയ ആര്‍എസ്എസില്‍ നന്മകാണാനാണ് മാണി ശ്രമിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

സർക്കാരിനെതിരേ ഒന്നും പറയാൻ കഴിയാത്ത അവസ്‌ഥയിലാണ് പ്രതിപക്ഷം. നാടിന്റെ മുന്നിൽ മുഖം കാണിക്കാൻ കഴിയാത്തതിന്റെ ദുഖം മറച്ചുപിടിക്കാനാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :