മലപ്പുറം|
JOYS JOY|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (08:58 IST)
കേരള കോണ്‍ഗ്രസു(എം)മായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയമായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മാണിയുമായി അനുനയ ചര്‍ച്ചയ്ക്കില്ല. എന്നാല്‍, രാഷ്‌ട്രീയവിമര്‍ശനം സമയമാകുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനില്ല. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്‌ട്രീയ നിലപാടില്‍ മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ല. മാണിയുമായി അനുനയ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറല്ലെങ്കിലും മാണിയുമായി സൌഹൃദത്തിന്റെ പേരില്‍ ആശയവിനിമയം നടത്തിയേക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മാണിയുടെ രാഷ്‌ട്രീയനിലപാടില്‍ രാഷ്‌ട്രീയവിമര്‍ശനം സമയമാകുമ്പോള്‍ നടത്തുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി യു ഡി എഫിലേക്ക് മാണിയെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും വ്യക്തമാക്കി.