കുരങ്ങുപനി: വയനാട്ടില്‍ ഒരു മരണം കൂടി, മൊത്തം 11 മരണം

കുരങ്ങുപനി , മരണംകൂടി , ആശുപത്രി , വയനാട് , കോഴിക്കോട്
വയനാട്| jibin| Last Updated: ശനി, 13 ജൂണ്‍ 2015 (11:22 IST)
വയനാട്ടില്‍ കുരങ്ങുപനി മൂലം ഒരാള്‍കൂടി മരിച്ചു. ഇരുളം മാതമംഗലം സ്വദേശി മഞ്ചേരിയില്‍ ത്രേസ്യാമ്മ ജോസഫ് (62) ആണു മരിച്ചത്. ഇന്ന് പുലര്‍ച്ചെയായായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

മേപ്പാടി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലായിരുന്ന ത്രേസ്യയെ ആരോഗ്യനിലയില്‍ മാറ്റമുണ്ടാവാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മേപ്പാടി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലായിരുന്ന ത്രേസ്യയെ ആരോഗ്യനിലയില്‍ മാറ്റമുണ്ടാവാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :