പഞ്ചാബിൽ അമോണിയ വാതകം ചോർന്ന് ആറു പേർ മരിച്ചു; 100 പേർ അവശനിലയിൽ

അമോണിയ , ആറു പേർ മരിച്ചു , ആശുപത്രി , ഗ്യാസ് ടാങ്കര്‍
ലുധിയാന| jibin| Last Modified ശനി, 13 ജൂണ്‍ 2015 (07:56 IST)
പഞ്ചാബിലെ ലുധിയാനയിൽ വാതകം ചോർന്ന് ആറു പേർ മരിച്ചു. ഗ്യാസ് ടാങ്കറില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് 100 ലേറെ പേര്‍ക്ക് ശ്വാസതടസം നേരിട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലുധിയാനയിൽ നിന്നു 25 കിലോ മീറ്റർ അകലെ ദ്രോഹ ബൈപ്പാസിലാണ് അപകടം. ദേശീയ ദുരന്തനിവരാണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി.

വാതക ചോർച്ചയുണ്ടായതോടെ ജനങ്ങൾ ഭയപ്പെട്ട് വീടിനു പുറത്തിറങ്ങി. ദുരന്തത്തിനിരയായവരെ ദ്രോഹയിലെയും ലുധിയാനയിലെയും ഖന്നയിലെയും വിവധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്ത് രജിസ്ട്രേഷനുള്ള ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരുടെ മൃതദേഹം ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :