"ചാര്‍ലി ചാര്‍ലി" ഗെയിം കളിച്ചു, പ്രേതത്തെ കണ്ട് കുട്ടികള്‍ ബോധം കെട്ടു...!

ബൊഗോട്ട| VISHNU N L| Last Modified വ്യാഴം, 11 ജൂണ്‍ 2015 (13:32 IST)
ഓജോബോര്‍ഡിന്റെ മാതൃകയില്‍ രണ്ടു പെന്‍സില്‍ ഉപയോഗിച്ച്‌ പ്രേതത്തെ വിളിച്ചുവരുത്തിയ വിദ്യാര്‍ഥികള്‍ ഉന്മാദാവസ്ഥയില്‍ ആശുപത്രിയിലായി. കൊളംബിയയിലാണ് സംഭവം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവര്‍ വല്ലതെ ഭയന്നതിനെ തുടര്‍ന്നുണ്ടായ മാനസിഘാതത്തിന്റെ പിടിയിലാണ്. "ചാര്‍ലി ചാര്‍ലി" എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ അടുത്തിടെ പ്രചരിച്ച പ്രേതവിളിയാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്.

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ "ചാര്‍ലി"യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ വിശ്വാസം. ഇത്തരം കളി ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയിലെ കുട്ടികള്‍ക്കിടയില്‍ ഇത് വല്ലാത്ത സ്വാധീനം ചെലുത്തുന്നതായാണ് വാര്‍ത്തകള്‍.

എന്നാല്‍ ഇത്തരം കളിയില്‍ പെന്‍സില്‍ അത് ഉപയോഗിക്കുന്ന ആളിന്റെ ശ്വാസം,ചുറ്റുമുള്ള വായുവിന്റെ ചലനം എന്നിവകാരണം ചലിക്കുന്നത് മൂലം അത് ചാര്‍ലിയെന്ന് പ്രേതം സംസാരിക്കുന്നതായാണ് കുട്ടികള്‍ തെട്ടിദ്ധരിക്കുന്നത്. ഒന്നിന്റെ മുകളില്‍ മറ്റൊരു പെന്‍സില്‍ വയ്‌ക്കുമ്പോള്‍ അതിനു ചലിക്കാന്‍ എളുപ്പമാണ്‌. ഇത് കണ്ട് പലരും ഭയന്നിട്ടുണ്ട്. ഇതാണ് കുട്ടികളെ ആശുപത്രിക്കിടക്കിയില്‍ എത്തിച്ചത്. ഇതു കുട്ടികള്‍ക്കു വലിയതോതില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
കുട്ടികള്‍ സ്‌കൂളില്‍ വരാത്തതിനു കാരണം തിരക്കിയ സ്‌കൂള്‍ അധികൃതരാണ്‌ സംഭവത്തിനു പിന്നിലെ പ്രേതക്കളിയെക്കുറിച്ചു വിവരം നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി
കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...