അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം

ശിശുമരണം , നവജാതശിശു മരണം , അട്ടപ്പാടി , ആശുപത്രി
പാലക്കാട്| jibin| Last Modified വെള്ളി, 12 ജൂണ്‍ 2015 (08:56 IST)
ശിശുമരണങ്ങള്‍ക്ക് പേരുകേട്ട അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടിയിലെ താഴെ അഗളൂര്‍ ഊരിലെ വല്ലി-മണി ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു മരണം.

ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. കുട്ടിയുടെ ഭാരക്കുറവായിരുന്നു മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് ഇത്. കഴിഞ്ഞ ആഴ്‌ചയും ഒരു ശിശുമരണം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :