മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയും നായിക; താരത്തെ മനസിലായോ?

രേണുക വേണു| Last Modified ബുധന്‍, 16 ജൂണ്‍ 2021 (10:54 IST)

സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയില്‍ അപൂര്‍വ ഭാഗ്യം ലഭിച്ച ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് ഇത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി അഭിനയിച്ച കനിഹയാണ് ഇത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിക്കാനുള്ള അവസരം കനിഹയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.


2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കഹിന അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :