1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mom arrested in Kozhikode

മാനഹാനി ഭയന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, അമ്മ കസ്‌റ്റഡിയിൽ; സംഭവം നടന്നത് കോഴിക്കോട്

മാനഹാനി ഭയന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, അമ്മ കസ്‌റ്റഡിയിൽ; സംഭവം നടന്നത് കോഴിക്കോട്

നവജാത ശിശു
പ്രസവിച്ച് ഏതാനും മിനിറ്റുകൾക്കകം നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അമ്മ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരിയാണ് നാടിനെ നടുക്കിയ സംഭവത്തിന് സാക്ഷിയായത്. കുട്ടിയുടെ മാതാവ് പാറമുക്ക് സ്വദേശിനി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
 
പൂർണ്ണവളർച്ചയെത്തിയ പെൺകുഞ്ഞിന് ജന്മം നൽകിയതിന് ശേഷമാണ് യുവതി ഉടൻ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി കൊലപ്പെടുത്തിയത്. പ്രസവിച്ച വിവരം മറച്ചുവയ്‌ക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതി സ്വന്തം വീട്ടിലായിരുന്നു താമസം. അവിഹിത നധത്തിലുണ്ടായ കുഞ്ഞായതുകൊണ്ട് മാനഹാനി ഭയന്നാണ് കൊലപാതകത്തിലേക്ക് എത്തിയത്.
 
സഹോദരനെ അന്വേഷിച്ച് നിരവധിപേർ രാപ്പകൽ വ്യത്യാസമില്ലാതെ യുവതിയുടെ വീട്ടിൽചെല്ലുമെന്നാണ് നാട്ടുകാർ പറയുന്നത്. അത് ചോദ്യം ചെയ്‌താൽ അസഭ്യം പറയുക പതിവായിരുന്നു. നാല് വർഷം മുമ്പ് വിവാഹിതയായ റിൻഷ രണ്ട് വർഷമായി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
മൂന്നാമതും ഗർഭിണിയായതിന് ലേബർ റൂമിൽ യുവതിക്ക് ഡോക്ടറുടെ മർദ്ദനം