അനുബന്ധ വാര്‍ത്തകള്‍
- സ്പൈനൽ കോഡിന് പരുക്ക്, ഒരു വശം തളർന്ന നിലയിൽ; ഹനാനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
- ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കടംകമ്പള്ളി സുരേന്ദ്രൻ
- "പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും?''- ആ പോസ്റ്റിന് പിന്നിൽ സംഘപരിവാർ? ഹനാന് സംഭവിച്ചത് അപകടം തന്നെയോ?
- പ്രളയക്കെടുതിയിലും പീഡനം: ദുരിതാശ്വാസ ക്യാമ്പിൽ വച്ച് 11കാരിയെ പീഡനത്തിനിരയാക്കിയ 46കാരൻ പിടിയിൽ
- ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗരമാകാൻ ഒരുങ്ങി ജംഷട്പൂർ
സ്പായുടെ മറവിൽ പെൺവാണിഭം: രണ്ട് പേർ പിടിയിൽ
ഗുരുഗ്രാം: തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിവന്ന സംഘത്തെ പൊലീസ് പിടികൂടി. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. രഹസ്യ വിവരത്തെ തുടർന്ന് തന്ത്രപരമായ പൊലീസിന്റെ പരിശോധനയിലാണ് സ്പായുടെ മരവിൽ പെൺവാണിഭം നടത്തിയവരെ കണ്ടെത്തിയത്.
സ്പായുടെ മാനേജറെയും, ജോലിക്കാരിയായ ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടുകാരൻ എന്ന വ്യാജേന പൊലീസ് സ്പായുമായിലെ സംഘവുമായി ബന്ധപ്പെടുകയായിരുന്നു.
ഇടപാടുകാരനെന്ന് തെറ്റിദ്ധരിച്ച് സംഘം അകത്തുകൊണ്ടുപോയി സ്ത്രീകളെ ഇയാൾക്ക് പരിജയപ്പെടുത്തി. ഇതോടെ സമീപത്ത് തന്നെ കാത്തുനിന്ന പൊലീസ് സംഘത്തെ വിവരം അറിയിക്കുകയും ഉടൻ തന്നെ തിരുമ്മൽ കേന്ദ്രത്തിൽ പരിശോധന നടത്തുകയുമായിരുന്നു.