എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 8 ഡിസംബര്‍ 2022 (14:44 IST)
തിരുവനന്തപുരം : ആറു വയസുള്ള ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരനെ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചു. കാഞ്ഞിരംകുളം ലൂർദ്ദിപുരം ചാണിവിള സ്വദേശി കാർലോസാണ് കുട്ടിയുടെ വീട് വൃത്തിയാക്കാം എത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
2021 ഓഗസ്റ്റ് മുപ്പത്തിനായിരുന്നു സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കാഞ്ഞിരംകുകലം പൊലീസാണ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവിളിച്ചുകൊണ്ട് ഓടിയ കുട്ടിയെ അമ്മൂമ്മയാണ് രക്ഷിച്ചത്.
തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. ആറു വർഷത്തെ കഠിനതടവിനൊപ്പം മുപ്പതിനായിരം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒന്നരവർഷം കൂടി ജയിൽശിക്ഷ അനുഭവിക്കണം.