പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (18:32 IST)

തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൂട്ടയിൽ കുന്നുവിള വീട്ടിലെ കെ.സുഭാഷ് എന്ന 32 കാരനാണ്
പിടിയിലായത്.

ഇയാൾ പെൺകുട്ടിയെ നയത്തിൽ വശത്താക്കി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു പീഡിപ്പിച്ചത്. കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

കിളിമാനൂർ എസ്.എച്ച്.ഓ സനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :