മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനത്തടവ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (11:37 IST)
പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിനെ കോടതി 107 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് പ്രതിക്ക് കഠിനതറ്റവും നാല് ലക്ഷം രൂപ പിഴയും വിധിച്ചത്.

സ്വദേശിയായ 45 കാരനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ അഞ്ചു വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണം. എന്നാൽ വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ചു 67 വര്ഷം അനുഭവിച്ചാൽ മതിയാകും.

2020 കാലയളവിലായിരുന്നു പീഡനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഭർത്താവിനെ ഉപേക്ഷിച്ചു പോയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :