പതിനാറുകാരിയെ പീഡിപ്പിച്ചതിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ 8 പേർ പിടിയിൽ, ഫോണിൽ മുപ്പതോളം സ്ത്രീകളുമായുള്ള വീഡിയോകൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:02 IST)
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിയും ഉൾപ്പടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.

ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ ജിനേഷ്(29), എസ് സുമേജ്(21), എ അരുൺ(മണികൺഠൻ-27), സിബി(20),വിഷ്ണു(23),അഭിജിത്ത്(26)അച്ചു അനന്തു(18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുന്ദംകുളം സ്വദേശി സുമേജ് ഒഴികെയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ജിനേഷിൻ്റെ ഫോണിൽ നിന്നും പോലീസ് കണ്ടെത്തി. ഇത് കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :