കിളിമാനൂര്‍|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (18:18 IST)
ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനച്ഛനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശി സുരേന്ദന്‍ നയര്‍ എന്ന 58 കാരനാണു കുട്ടിയുടെ രണ്ടാനച്ഛന്‍. കുട്ടി താമസിക്കുന്ന വാടക വീടിന്‍റെ ഉടമസ്ഥനാണു രണ്ടാനച്ഛന്‍റെ സുഹൃത്ത് സുനില്‍ കുമാര്‍ എന്ന 38 കാരന്‍.
സ്കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അദ്ധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. കുട്ടിയെ അദ്ധ്യാപകര്‍ പിന്നീട് തിരുവനന്തപുരം നിര്‍ഭയയില്‍ എത്തിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കുട്ടി പീഡനം സംബന്ധിച്ച് വിശദമായി അറിയിച്ചു. കിളിമാന്നൂര്‍ സി.ഐ അമ്മിണിക്കുട്ടന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആദ്യഭാര്യയില്‍ സുരേന്ദ്രനു രണ്ട് കുട്ടികളുണ്ട്. ആദ്യഭാര്യ മരിച്ച ശേഷമാണ് രണ്ടാഭാര്യയെ ഇയാള്‍ സ്വീകരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഇവിടെ വീടെടുത്ത് താമസമാരംഭിച്ചത്. സുരേന്ദ്രനും സുഹൃത്തും ഈ വീട്ടിലെത്തി സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു എന്നും ഇതിനിടയിലാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചതെന്നും സമ്മതിച്ചു.