ജന്മദിനത്തില്‍ ആശുപത്രികളിലേക്ക് 200 കിടക്കകള്‍ സംഭാവന ചെയ്ത് മോഹന്‍ലാല്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (18:29 IST)

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ മോഹന്‍ലാല്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കൈതാങ്ങേകി. തന്റെ മാതാപിതാക്കളുടെ പേരിലുള്ള ട്രസ്റ്റ് വിവിധ ആശുപത്രികളിലേക്കായി 200 കിടക്കകള്‍ സംഭാവന ചെയ്യുന്നതായി മോഹന്‍ലാല്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മദിനാശംസകള്‍ അറിയിക്കാന്‍ മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.


മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാല്‍ ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :