സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍, ലാലിന് ചുറ്റും വല്ലാത്തൊരു തേജസുണ്ട്: സീനത്ത്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (14:54 IST)

മോഹന്‍ലാലിന് ജന്മദിനാശംകളുമായി നടി സീനത്ത്. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ മുന്‍പന്തിയിലാണെന്നും ഏത് ആള്‍ക്കൂട്ടത്തിന്‍ നിന്നാലും ലാലിനു ചുറ്റും വല്ലാത്തൊരു തേജസുണ്ടെന്നും സീനത്ത് ആശംസാക്കുറിപ്പില്‍ പറഞ്ഞു.

നടി സീനത്തിന്റെ കുറിപ്പ് ഇങ്ങനെ

ജന്മദിനാശംസകള്‍ ലാല്‍ജി

മോഹന്‍ലാല്‍ എന്ന വ്യക്തി അഥവാ മോഹന്‍ലാല്‍ എന്ന നടന്‍

എത്ര ഉയരങ്ങളില്‍
എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും
മോഹന്‍ലാല്‍ മുന്‍പന്തിയില്‍ തന്നെ. ഏതു ആള്‍ക്കൂട്ടത്തില്‍ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ..ഉള്ളതുപോലെ അല്ല ഉണ്ട്.

എന്നും എപ്പോഴുംഅതേ തേജസ്വോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാന്‍ആഗ്രഹിക്കുന്നു.
മനസറിഞ്ഞു പ്രാര്‍ത്ഥിക്കുന്നു, ഒരായിരം ജന്മദിനാശംസകള്‍ ലാല്‍ജി

മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാല്‍ ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :