മോഹന്‍ലാല്‍ ഒരു മോശം നടനാകുന്ന സമയം; ജീവിതപങ്കാളിയെ കുറിച്ച് സുചിത്ര

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (16:35 IST)

32 വര്‍ഷമായി മോഹന്‍ലാലിനൊപ്പം നിഴലുപോലെ സുചിത്രയുണ്ട്. വിവാഹസമയത്ത് മോഹന്‍ലാലിന് 28 ഉം സുചിത്രയ്ക്ക് 22 വയസും ആയിരുന്നു പ്രായം. തിരക്കുപിടിച്ച സിനിമാജീവിതത്തിനിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹന്‍ലാല്‍ എന്നും ശ്രദ്ധിക്കാറുണ്ട്.

മോഹന്‍ലാല്‍ എന്ന നടനെ സുചിത്രയ്ക്ക് ഏറെ ഇഷ്ടമാണ്. ഭര്‍ത്താവ് ഒന്നാന്തരം നടനാണെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍, അത് ക്യമാറയ്ക്ക് മുന്നില്‍ മാത്രം. ജീവിതത്തില്‍ ഏറ്റവും മോശം നടനാണ് മോഹന്‍ലാല്‍ എന്നും സുചിത്ര പറയുന്നു. ജീവിതത്തില്‍ അഭിനയിക്കാന്‍ തീരെയറിയാത്ത വ്യക്തിയാണ് അദ്ദേഹം. അഭിനയിക്കുകയാണെങ്കില്‍ അത് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും സുചിത്ര പറഞ്ഞു.


മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാല്‍ ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :