1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. mohan bhagawath, RSS, adv sivan madathil

രാഷ്‌ട്രീയ നിരീക്ഷകരുമായി മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തി

മോഹന്‍ ഭാഗവത്
സംസ്ഥാനത്തെ രാഷ്‌ട്രീയ നിരീക്ഷകരുമായി ആര്‍ എസ് എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തി. കൊച്ചിയില്‍ വെച്ചായിരുന്നു ചര്‍ച്ച. മലയാള മാധ്യമങ്ങളില്‍ രാഷ്‌ട്രീയ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്ന രാഷ്‌ട്രീയ നിരീക്ഷകരുമായിട്ടായിരുന്നു ചര്‍ച്ച.
 
അഡ്വ ശിവന്‍ മഠത്തില്‍, കെ ജി മോഹന്‍ ദാസ്, വി വി ബിനു തുടങ്ങിയവര്‍ മോഹന്‍ ഭാഗവതുമായുള്ള ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. അതേസമയം, അഡ്വ ജയശങ്കര്‍, അഡ്വ കാളീശ്വരം രാജ് എന്നിവര്‍ നേരത്തെ തന്നെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയിരുന്നു.
 
നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു രാഷ്‌ട്രീയ നിരീക്ഷകരുമായി ആര്‍ എസ് എസ് അധ്യക്ഷന്റെ ചര്‍ച്ച.
About Writer
JOYS JOY