തൃശൂര്‍|
JOYS JOY|
Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (17:42 IST)
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് അനധികൃതമായി സഹായങ്ങള്‍ ചെയ്തു നല്കിയതിന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍.
കോടതിയില്‍ ഹാജരാക്കുന്നതിനിടെ തൃശൂരിലെ സ്വകാര്യ ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ വെച്ചായിരുന്നു നിസാം ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ഈ കൂടിക്കാഴ്ചയ്ക്ക് സഹായം ചെയ്തു കൊടുത്ത പൊലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്കിയിരുന്നു.
ഹോട്ടലില്‍ ആദ്യമെത്തിയ പൊലീസുകാരന്‍ സി സി ടി വി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിസാമുമായി അവിടെ മറ്റ് പൊലീസുകാര്‍ എത്തിയത്. ഈ സമയം നിസാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭിഭാഷകരും അവിടെയുണ്ടായിരുന്നു.
ഹോട്ടലിന് പുറത്തും പൊലീസ് കാവലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കാണാന്‍ കോടതിയുടെ അനുമതി വേണമെന്നിരിക്കേയാണ് പൊലീസിന്റെ വഴിവിട്ട സഹായം.