തൃശൂര്‍|
jibin|
Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (09:21 IST)
ചെറുപ്പത്തില്‍ മുതല്‍ പൊലീസ് തന്നെയും സഹോദരിയെയും വേട്ടയാടുകയാണെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വം നല്‍കുന്ന പൊലീസാണ് തങ്ങളെ ഈ വിധമാക്കിയത്. തടവില്‍ കഴിയുന്ന രൂപേഷിന്റെ നിരാഹാരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആമി പറഞ്ഞു.
മാതാപിതാക്കള്‍ അവരുടെ ആശയത്തില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ പൊലീസ് തന്നെയും അനിയത്തിയേയും വേട്ടയാടുകയാണ്. സര്‍ക്കാരില്‍ നിന്ന് ഉണ്ടായ തിക്‍താനുഭവങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ഉപകരിച്ചത്. രൂപേഷിന്റെ പേരിലുള്ള യുഎപിഎ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പിന്‍വലിക്കാനും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും ആമി ആവശ്യപ്പെട്ടു.
പഠിച്ച് വളരണമെന്ന ഉപദേശമാണ്
രമേശ് ചെന്നിത്തല ബ്ലോഗിലൂടെ തന്നത്. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന അദ്ദേഹം, കരിയറിസ്റ്റ് പാതകളിലേക്കാണ് സ്വന്തം മക്കളെ ആനയിച്ചത്. പക്ഷെ തന്റെ മാതാപിതാക്കള്‍ ഇത്തരത്തിലല്ല വിശ്വസിക്കുന്നതെന്നും ആമി വ്യക്തമാക്കി.