അതിര്‍ത്തി ലംഘിച്ച ഇറാൻ ബോട്ട്; എൻഐഎ സംഘം ഇന്നെത്തും

ഇറാനിയന്‍ ബോട്ട് , എൻഐഎ  , സമുദ്രാതിർത്തി , പൊലീസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (08:44 IST)
സമുദ്രാതിർത്തി ലംഘിച്ച് ഇറാൻ ബോട്ട് വിഴിഞ്ഞത്തെത്തിയ കേസ് അന്വേഷിക്കാൻ സംഘം ഇന്നെത്തും. വിഴിഞ്ഞം തീരത്തെത്തുന്ന സംഘം തെളിവെടുപ്പ് നടത്തും. ബോട്ടിൽ നിന്ന് പിടികൂടിയവരെ വിട്ടുകിട്ടാനായി കേസ് പരിഗണിക്കുന്ന നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എൻഐഎ അപേക്ഷ നൽകും.

എഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന 12 പേർക്കെതിരെ വിഴിഞ്ഞം പൊലീസ് മാരിടൈം ആക്ട് പ്രകാരം കേസെടുത്തിരുന്നു. പിടിയിലായ ഇറാനിയൻ ബോട്ടിലുണ്ടായിരുന്നവർ ഉപയോഗിച്ച ഉപഗ്രഹ ഫോണ്‍ പ്രവര്‍ത്തിച്ചത് ചൈനീസ് ഉപഗ്രഹത്തിന്റെ സഹായത്തോടെയാണെന്നും ഇന്ത്യൻ അതിർത്തിയിൽ കടന്നശേഷം നാൽപതിലേറെ തവണ ഇറാനിലേക്കും
പാകിസ്ഥാനിലേക്കും ഫോൺവിളികൾ പോയതായും തെളിവുകൾ ലഭിച്ചു.

ഗൾഫിലെ തുറായാ കമ്പനി നിർമ്മിച്ച ഉപഗ്രഹഫോൺ ഫോറൻസിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എൻ.ഐ.എ. എറ്റെടുത്തത്. മെയ് 25ന് ഇറാനിൽ നിന്നും പുറപ്പെട്ട ബോട്ട് ഇന്ത്യന്‍ തീരത്തിനു സമീപമെത്തിയതോടെ റോയുടെ നിരീക്ഷണ വലയത്തിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :