ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:45 IST)
ഡല്‍ഹി സര്‍ക്കാരിന് പോലീസിനു മേല്‍ നിയന്ത്രണം നല്‍കിയാല്‍ സുന്ദരികളായ സ്‌ത്രീകള്‍ക്ക് അര്‍ധരാത്രിയിലും നിര്‍ഭയം സഞ്ചരിക്കാനുളള സാഹചര്യമുണ്ടാവുമെന്ന് ആം ആദ്മി എംഎല്‍എ ആയ സോംനാഥ് ഭാരതി. ഡല്‍ഹി സര്‍ക്കാരിന് സുരക്ഷാ കാര്യങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയാല്‍ സുന്ദരികളായ സ്‌ത്രീകള്‍ക്ക് അര്‍ധരാത്രി കഴിഞ്ഞാലും നിര്‍ഭയം പുറത്തുപോകാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു സോംനാഥ് ഭാരതി പറഞ്ഞത്.
നിയമസഭയില്‍ ഒരു അന്വേണ കമ്മീഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയായിരുന്നു വിവാദ അഭിപ്രായപ്രകടനം. അതേസമയം സോംനാഥിന്റെ പ്രസ്താവന വിവാദമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. സോംനാഥ് നിയമ മന്ത്രിയായിരിക്കുമ്പോള്‍ നിയമം ലംഘിച്ച വ്യക്‌തിയാണ്. അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം വന്നതില്‍ അതിശയിക്കേണ്ട എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
സ്‌ത്രീകളോടുളള അദ്ദേഹത്തിന്റെ സമീപനം ഇതില്‍ നിന്ന് വ്യക്‌തമാണെന്നും കോണ്‍ഗ്രസ് സംസ്‌ഥാന നേതൃത്വം പറഞ്ഞു.
സ്‌ത്രീകളെ അപമാനിക്കുന്ന, തികച്ചും പ്രതിഷേധാര്‍ഹമായ പ്രസ്‌താവനയാണിതെന്ന് ബിജെപിയും പ്രതികരിച്ചു. അതേസമയം, തന്റെ പ്രസ്‌താവന വളച്ചൊടിച്ചതാണെന്ന നിലപാടുമായി സോംനാഥ് രംഗത്തുവന്നു. 'നിറയെ ആഭരണമണിഞ്ഞ സുന്ദരികളായ സ്‌ത്രീകള്‍...' എന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.