സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 മെയ് 2023 (12:27 IST)
നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ (NIFL) ഐ.ഇ.എല്‍.ടി.എസ്
(IELTS) ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ബാച്ച് രാവിലെ 7 മുതല്‍ 9 വരെയും ഓഫ് ലൈന്‍ ബാച്ച് ഉച്ചയ്ക്ക് 2:30 മുതല്‍ 4:30 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബാച്ചിലേക്ക് മുന്‍കാല IELTS പരീക്ഷയില്‍ ഓവറോള്‍ സ്‌കോര്‍ 6.5 നേടിയ നഴ്‌സിംഗ് ബിരുദധാരികള്‍ക്കാണ് പ്രവേശനം.
എസ് സി /എസ് ടി , ബി.പി,എല്‍ വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റു വിഭാഗങ്ങള്‍ക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും. അഡ്മിഷന്‍ നേടാന്‍ താല്പര്യമുള്ളവര്‍ www.nifl.norkaroots.orgഎന്ന വെബ്‌സൈറ്റ്ല്‍ മെയ് 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ടോള്‍ഫ്രീ നമ്പര്‍ ആയ 18 00 4 2 5 3 9 3 9 ബന്ധപ്പെടുക.