1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mafia, Police, Suspension

മാഫിയാ സംഘങ്ങളുമായി ബന്ധം : മംഗലപുരം പോലീസിൽ കൂട്ട സസ്‌പെൻഷൻ

Mafia
തിരുവനന്തപുരം: മാഫിയാ സംഘങ്ങളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ മംഗലപുരം പോലീസ് സ്റ്റേഷനിൽ മണ്ണ്, ഗുണ്ടാ മാഫിയാ സംഘങ്ങളുമായി ബന്ധമുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ സസ്‌പെൻഡ് ചെയ്തു.

സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാരായ ഗോപകുമാർ, അനൂപ് കുമാർ, ജയൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുധികുമാർ, കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി റൂറൽ ജില്ലാ പോലീസ് മേധാവി ഡി.ശില്പ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഷൻ എസ്.എച്ച്.ഒ സജേഷിനെ സസ്‌പെൻഡ് ചെയ്തത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കോടതി കാന്റീനിലെ വടയിൽ ചത്ത പല്ലി