ബാർ രാത്രി 11ന് ശേഷം തുറന്നാൽ ലൈസൻസ് റദ്ദാക്കും, കർശന നിർദേശം നൽകി ഡിജിപി

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജനുവരി 2023 (10:22 IST)
രാത്രി 11 മണിക്ക് ശേഷം പ്രവർത്തിക്കുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള പോലീസ് ആക്ടിലെ അധികാരം ഉപയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി ഡിജിപി. ഗുണ്ടകൾ വരുന്നത് നിയന്ത്രിക്കാനാണ് ബാറുകൾക്ക് കർശന നിയന്ത്രണം വരുന്നത്.

അനുമതിയില്ലാതെ ഡിജെ പാർട്ടി നടക്കുന്ന ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, പൊതുകെട്ടിടങ്ങളിലെ സംഘം ചേർന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാൽ ഇവയുടെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. കെട്ടിടങ്ങൾക്കുള്ളിൽ രാത്രി 11ന് ശേഷവും തുറസ്സായ സ്ഥലത്ത് 10ന് ശേഷവും മൈക്ക് പ്രവർത്തിച്ചാലും നടപടിയുണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :