മൂന്നാമതും ബലാത്സംഗ പരാതി, എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

Rahul Mamkoottathil, Sexual assault case, Crime, Congress
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജനുവരി 2026 (08:40 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. ഇ- മെയില്‍ ആയി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പോലീസ് നടപടിയുണ്ടായത്. പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് രാഹുലിനെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്.


അര്‍ദ്ധരാത്രി 12.30ന് ശേഷം അതീവ രഹസ്യമായിട്ടാണ് പോലീസ് നീക്കമുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമതൊരു പരാതി കൂടി ലഭിച്ച പശ്ചാത്തലത്തിലായിരുന്നു നീക്കം. പത്തനംതിട്ട സ്വദേശിനിയാണ് പരാതി നല്‍കിയതെന്നാണ് വിവരം. ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ടയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നാണ് വിവരം.

രാഹുലിനെതിരെ വന്ന ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :