1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. missing child body found

വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലിൽ

വാർത്ത
കണ്ണൂർ: വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടലിൽ നിന്നും കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ പ്രവീൺ ദമ്പതികളുടെ മകൻ വിയാനെയാണ് തയ്യിലിന് സമീപത്തുള്ള കടൽ ഭിത്തിയോട് ചേർന്ന് കണ്ടെത്തിയത്. 
 
കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിനെ രാവിലെ കാണാതായതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളെ പൊലീസ് ചോദ്യംചെയ്തു.      
അടുത്ത ലേഖനം
വിനോദസഞ്ചാരികൾക്ക് നേരെ കുതിച്ചു ചാടി കടുവ, ജസ്റ്റ് മിസ്; ജീവനക്കാരുടെ പണി പോയി