കോഴിക്കോട്|
JOYS JOY|
Last Modified വ്യാഴം, 28 ജൂലൈ 2016 (16:27 IST)
കോഴിക്കോട് നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ഇ എം രാഗേഷ് ഹരിദ്വാറില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. ഹരിദ്വാറില്‍ നിന്ന് അമ്മയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
രാഗേഷിന്റെ തിരോധാനം അന്വേഷിക്കുന്ന പേരാമ്പ്ര പൊലീസ് രാഗേഷുമായി ഫോണിൽ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കഴിഞ്ഞ ശനിയാഴ്ച മുതലായിരുന്നു മംഗളം ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രയിനി രാഗേഷിനെ കാണാതായത്. രാഗേഷിന് 30 വയസ്സ് ആയിരുന്നു.
പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ് രാഗേഷ്.