മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി അന്തരിച്ചു

ദേശാഭിമാനി കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമാരാവതി(44) അന്തരിച്ചു.

കൊച്ചി| priyanka| Last Modified തിങ്കള്‍, 11 ജൂലൈ 2016 (09:29 IST)
ദേശാഭിമാനി കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമാരാവതി(44) അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വൈകിട്ട് 7.30ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കല്‍വത്തി ജുമാ മസ്ജിദില്‍.

സംഗീത സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവ്, ഗായകന്‍ എന്നൂ നിലകളിലും പ്രശസ്തനായിരുന്നു ഷഫീഖ് അമരാവതി. എംകെ അര്‍ജുനന്‍ മാസ്റ്ററുടെ ജീവിത മുഹൂര്‍ത്തങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തി 'കസ്തൂരി മണക്കുന്നല്ലോ' മെഹബൂബ്
മുതല്‍ വിപ്ലവ ഗായിക പികെ മേദിനി വരെയുള്ള 13 ഗായകരുടെ ജീവിതരേഖയുമായി 'മെഹബൂഹ് മുതല്‍ മേദിനിവരെ' എന്നീ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. സദ് വാര്‍ത്ത, മാധ്യമം, സിറ്റി കേബിള്‍ എന്നിവയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :