ജെ എന്‍ യു സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു; മോഡിഭക്തി തുടരാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും വിശ്വദീപക്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (08:56 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. സീ ന്യൂസിലെ ഔട്ട്പുട്ട് ഡെസ്ക് പ്രൊഡ്യൂസര്‍ വിശ്വദീപകാണ് രാജിവെച്ചത്. എഡിറ്റര്‍ രോഹിത് സര്‍ദാനക്ക് രാജി അയച്ചുകൊടുത്താണ് വിശ്വദീപക്
തീരുമാനം പരസ്യപ്പെടുത്തിയത്. ചാനലിന്റെ വാര്‍ത്താസമീപനവും വര്‍ഗീയ നിലപാടും ചൂണ്ടിക്കാട്ടിയാണ് വിശ്വദീപക് രാജിക്കത്ത് അയച്ചത്.

അഫ്‌സല്‍ അനുസ്മരണം സംഘടിപ്പിച്ച ജെ എന്‍ യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി തിരുത്തല്‍ വരുത്തിയ വീഡിയോ സീന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദീപകിന്റെ രാജി.

ജെ എന്‍ യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ദേശീയതയുടെ പേരുപറഞ്ഞ് മാധ്യമവിചാരണക്ക് ഇരയാക്കുകയും തെറ്റുകാരനായി മുദ്രകുത്തുകയും ചെയ്തത് അത്യന്തം അപകടകരമായ പ്രവണതയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ ഒപ്പം ചേരുകയല്ല അവരെ ചോദ്യംചെയ്യുക എന്ന കടമ നിറവേറ്റുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും കത്തില്‍ പറയുന്നു.

മോഡി സര്‍ക്കാര്‍ അധികാരമേറിയതിനു ശേഷം വാര്‍ത്തകളെല്ലാം സര്‍ക്കാര്‍ അനുകൂലമായിരുന്നു. അവരുടെ അജണ്ടക്ക് പ്രചാരം നല്‍കുന്ന പണിയാണ് ചാനല്‍ ചെയ്തിരുന്നത്. എന്നാല്‍, മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നു സമ്മതിക്കുമ്പോള്‍ മോഡി ഭക്തി ഇനി തുടരാന്‍ കഴിയില്ലെന്നും കത്തില്‍ ദീപക് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നിന്ന് മാധ്യമപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ബി ബി സി, ജര്‍മന്‍ ചാനല്‍, ആജ്തക് എന്നിവയില്‍ ജോലി ചെയ്ത ശേഷമാണ് സീ ന്യൂസില്‍ ചേര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് ...

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി
ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം മൊഴി ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം
തമിഴ്‌നാട് കല്ലാകുറിച്ചി സ്വദേശിയായ കുലോത്തുങ്കന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണകിരീടം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ
ഇന്നലെ പവന് 480 രൂപയാണ് കുറഞ്ഞത്

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് ...

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന
പരസ്പര പ്രയോജന അധിഷ്ഠിതമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാരബന്ധമെന്നും ...