കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 3 ജനുവരി 2022 (10:13 IST)
എ.ആര്‍ റഹ്മാന്റെ മകള്‍
ഖദീജ റഹ്മാന്‍ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ദിവസം നടന്നു. ഇക്കാര്യം ഖദീജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍.
ഡിസംബര്‍ 29നായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇതേ ദിവസം തന്നെയാണ് ഖദീജയുടെ ജന്മദിനവും.
ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍. മൂന്ന് മക്കളാണ് എആര്‍ റഹ്മാന്.ഖദീജയെ കൂടാതെ റഹീമ, അമീന്‍ എന്നീ രണ്ട് മക്കള്‍ കൂടെയുണ്ട് അദ്ദേഹത്തിന്.