ശമ്പള വിതരണം പ്രതിസന്ധിയിലാകുമെന്ന് ധനമന്ത്രി, കെഎസ്ആർടി‌സിയിൽ സ്ഥിതി രൂക്ഷം

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (19:31 IST)
കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ സാഹചര്യം തുടർന്നാൽ അടുത്ത വർഷം സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും പറഞ്ഞു.

പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോ എന്നാണ് പത്രക്കാര്‍ ചോദിക്കുന്നത്. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കെ.റെയില്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കെഎസ്ആർടി‌സി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞു.

ഇന്ധനവില വർഷനവിനെ തുടർന്ന് ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ ഏതാണ്ട് 38 രൂപയോളം അധികമാണ് ഒരു ലിറ്റര്‍ ഇന്ധനത്തിന് ചിലവ് വരുന്നത്. ഇങ്ങനെ വരുമ്പോൾ ചിലവ് കുറയ്ക്കാൻ ജീവനക്കാരെ കുറയ്‌ക്കേണ്ടതായ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കെഎസ്ആർടിസി പോകുന്നതെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :