ശമ്പളം പോകാതിരിക്കാന്‍ വ്യാജ പ്രസവാവധിയെടുത്ത യുവതി കുടുങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഫെബ്രുവരി 2022 (13:55 IST)
ശമ്പളം പോകാതിരിക്കാന്‍ വ്യാജ പ്രസവാവധിയെടുത്ത യുവതി കുടുങ്ങി. അമേരിക്കയിലെ ജോര്‍ജിയയില്‍ റിഹാബിലിറ്റേഷന്‍ ഏജന്‍സിയില്‍ ഡയറക്ടറായി ജോലി ചെയ്തിരുന്ന റോബിന്‍ ഫോള്‍സം എന്ന 43കാരിയാണ് കുടുങ്ങിയത്. 2020 ഒക്ടോബറിലാണ് ഇവര്‍ തന്റെ മേധാവിയോട് താന്‍ പ്രസവാവധിയെടുക്കാന്‍ തീരുമാനിക്കുന്നതായി അറിയിച്ചത്.

ഒരു ലക്ഷം ഡോളറായിരുന്നു ഇവരുടെ വാര്‍ഷിക വരുമാനം. ഇതില്‍ 15,000 ഡോളര്‍ പ്രസവാവധിയിലൂടെ തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ 2021മാര്‍ച്ചില്‍ ഇവരുടെ ഒരു സഹപ്രവര്‍ത്തകന്‍ ഇവര്‍ക്ക് പ്രസവത്തിന്റെ വയര്‍ കാണാതായത് നിരീക്ഷിച്ചു. ഏഴ് ആഴ്ചയായിരുന്നു ഇവരുടെ അവധി. പ്രസവശേഷം ഇവര്‍ സഹപ്രവര്‍ത്തകര്‍ക്ക് കുഞ്ഞിന്റെ ഫോട്ടോകള്‍ അയച്ചുകൊടുത്തു. എന്നാല്‍ ഓരോന്നിലും വ്യത്യസ്തകുട്ടികളായിരുന്നു. തട്ടിപ്പ് പിടിച്ചതോടെ ഇവര്‍ ജോലി രാജിവച്ചു.

തട്ടിപ്പിന് ഇവര്‍ക്ക് 10വര്‍ഷംവരെ തടവും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് അഞ്ചുവര്‍ഷവും ഒരുലക്ഷം ഡോളര്‍ പിഴയും ശിക്ഷ ലഭിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :