സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി, എത്ര രൂപയാക്കണമെന്നുള്ള തീരുമാനം ഉടൻ

അഭിറാം മനോഹർ| Last Modified ശനി, 20 നവം‌ബര്‍ 2021 (18:46 IST)
സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. എത്ര രൂപ ഉയർത്തണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

വർധനവിന്റെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധനവ് പരിഗണിക്കാമെന്നാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ബസ് ഉടമകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ല. അവരുടെ ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് അമിതഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്. പരിഷ്‌കരിക്ക ബസ് ചാർജ് എന്ന് മുതൽ നടപ്പിലാക്കണമെന്ന് ഉടൻ തന്നെ തീരുമാനിക്കും. മന്ത്രി പറഞ്ഞു.

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്നും കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയില്‍ നിന്ന് 1 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകൾ ഉയർത്തുന്നുണ്ട്. രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിമായും ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :