സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 13 നവംബര്‍ 2021 (13:36 IST)
രാജ്യത്ത് ഇനിയും ഇന്ധനവില കുറയ്ക്കാത്തത് കേരളമടക്കം പത്തു സംസ്ഥാനങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജ്സ്ഥാന്‍ എന്നീസംസ്ഥാനങ്ങളാണ് ഇന്ധനവില കുറയ്ക്കാത്തത്.
അതേസമയം പെട്രോളിന് ഏറ്റവും കൂടുതല്‍ വില കുറച്ച സംസ്ഥാനം പഞ്ചാബാണ്. പെട്രോളിന് 16 രൂപയാണ് കുറച്ചത്. ഇന്ധനവില കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനവുമാണ് പഞ്ചാബ്. പെട്രോളിന് 96 രൂപയും ഡീസലിന് 89 രൂപയുമാണ് നിലവിലെ ഇന്ധനവില. നിലവില്‍ 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഇന്ധനവില കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപിയാണ് ഭരിക്കുന്നത്.