കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (10:06 IST)
കണ്ണൂര്‍ സ്വദേശിയായ നടി നിഖില വിമല്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും എല്ലാം തുറന്നു പറയാറുണ്ട്. കണ്ണൂരിലെ മുസ്ലിം വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം നല്‍കുന്ന രീതി ഇപ്പോഴും ഉണ്ടെന്നാണ് നിഖില പറയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്താണ് മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്.അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് നിഖില വിമല്‍ പറഞ്ഞു.
അയല്‍വാശി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.